കേരള ഗവൺമെന്റ് സെക്രട്ടേറിയേറ്റ്
കേരള സർക്കാരിന്റെ ഭരണ സിരാകേന്ദ്രമാണ് കേരള ഗവൺമെന്റ് സെക്രട്ടറിയേറ്റ്. മന്ത്രിമാരുടെയും സർക്കാർ വകുപ്പ് സെക്രട്ടറിമാരുടെയും കാര്യാലയങ്ങളും പ്രധാനപ്പെട്ട മറ്റ് കാര്യാലയങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. സംസ്ഥാന ഭരണകൂടത്തിന്റെ ഏറ്റവും ഉയർന്ന തലമാണിത്. വകുപ്പുകളുടെ സമുച്ചയത്തെയാണ് സെക്രട്ടേറിയറ്റ് സൂചിപ്പിക്കുന്നത്. അതത് വകുപ്പിന് കേബിനറ്റ് പദവിയുള്ള മന്ത്രിമാരും വകുപ്പ് മേധാവികളായി സർക്കാരിന്റെ സെക്രട്ടറിമാരും ഉണ്ട്. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് നർമദ റോഡിൽ ആണ് സെക്രട്ടേറിയേറ്റ് കെട്ടിട സമുച്ഛയം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂർ രാജ്യത്തിന്റെ ദർബാർ ഹാളായിട്ടാണ് സെക്രട്ടേറിയറ്റ് സമുച്ചയം ആദ്യം നിർമ്മിച്ചത്.
Read article